ടയർ ലോബിയുടെ ഇടപെടൽ; റബർ വില കുറഞ്ഞു
ഇറക്കുമതി ഭക്ഷ്യയെണ്ണകളുടെ നിരക്ക് താഴ്ത്താനുള്ള കേന്ദ്ര നീക്കം നാളികേര കര്‍ഷകരുടെ ഉറക്കം കെടുത്തും, കൊപ്ര സംഭരണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അവലംബിക്കുന്ന തണുപ്പന്‍ മനോഭാവത്തിന് എതിരെ പ്രതികരിക്കാന്‍ കേന്ദ്രം അമാന്തിക്കുന്നു. ടയര്‍ ലോബി റബര്‍ സംഭരണം കുറച്ച് ഷീറ്റ് വില ഇടിച്ചു. കുരുമുളകിനും കാലിടറുന്നു. കൊക്കോ കര്‍ഷകരും പ്രതിസന്ധിയില്‍.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വ്യവസായികളോട് ആഭ്യന്തര നിരക്ക് കുറക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് നാളികേര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി മാറും. രാജ്യാന്തര വിപണിയില്‍ പാം ഓയില്‍, സോയാ, സൂര്യകാന്തി എണ്ണകളുടെ നിരക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ബ്രാന്‍ഡ് നാമത്തില്‍ എണ്ണ ഇറക്കുന്ന കമ്പനികളോട് ലിറ്ററിന് 10 മുതല്‍ 15 രൂപ വരെ കുറക്കാന്‍ നിര്‍ദ്ദേശം. ഒരു മാസം മുന്‍പ് വിവിധ കമ്പനികള്‍ ലിറ്ററിന് പത്തു രൂപ വരെ കുറച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ വിവിധ ഭക്ഷ്യ എണ്ണകളുടെ ചുരുങ്ങിയ ആഴ്ചകളില്‍ ടണ്ണിന് 300450 ഡോളര്‍ കുറഞ്ഞു.