കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പുതിയ വാഹനം വാങ്ങൽ വിവാദത്തിൽ.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം വിവാദത്തിലായി. മുൻപ് സംസ്ഥാനത്തെ ഒന്നാമത്തെ കാർഷിക വികസന ബാങ്കാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയൂടെ സംസ്ഥാനത്തെ അവസാനത്തെ കാർഷിക വികസന ബാങ്കായി മാറിയിരിക്കുന്നത്.
2017 -ൽ 88 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന ബാങ്കിലെ 2022-ലെ നിക്ഷേപം 2 കോടി രൂപയാണ്.ഈ പ്രതിസന്ധിക്ക് ഇടയിലാണ് പഴയ വാഹനം ലേലം ചെയ്ത് പുതിയ വാഹനം വാങ്ങുവാൻ ബാങ്ക് ഭരണസമിതി തീരുമാനമെടുത്തിരിക്കുന്നത്.
നിലവിൽ ബാങ്കിന് 2013 മോഡൽ KL 34 C 2424 രജിസ്ട്രേഷനിൽ ഉള്ള ഡസ്റ്റർ വണ്ടിയാണ് ഉള്ളത്.നല്ല നിലയിൽ ഓടികൊണ്ടിരിക്കുന്ന ഈ വാഹനം മാറ്റിയാണ് സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന ബാങ്കിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മുപ്പത് ലക്ഷം രൂപാ ചിലവഴിച്ച് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ തീരുമാനമെടുത്തത്.
നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ പുതിയ വാഹനങ്ങൾ വാങ്ങണ്ട എന്ന തീരുമാനം മറികടന്നാണ് വാഹനം വാങ്ങാനുള്ള ഭരണസമിതി തീരുമാനം
നിലവിലെ വാഹനം ജൂലായ് 20 – തീയതി ഉച്ചകഴിഞ്ഞ് 2.30 ന് ലേലം ചെയ്യാൻ പരസ്യപ്പെടുത്തിയിരിക്കുകയാണ്.മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബാങ്കിലെ സഹകാരികളെ ബസപ്പെടുവാൻ സഞ്ചരിക്കുവാൻ കഴിയുന്നത് ബോലേറോ പോലുള്ള വാഹനങ്ങൾ ആണ്. എന്നാൽ പത്ത് ലക്ഷം രൂപക്ക് മുകളിൽ മുടക്കിയാൽ ലഭിക്കുന്ന വാഹനങ്ങൾ ഒഴിവാക്കിയാണ് മുപ്പത് ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനം വാങ്ങാൻ പുതിയ ഭരണസമിതിയുടെ തീരുമാനം. നിലവിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങൾ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല വായ്പ എടുക്കുന്ന കർഷക്കർക്ക് സബ്ബ് സിഡി വാങ്ങി കൊടുക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടിരിക്കുകയാണ്.
2012 – 2017 കാലഘട്ടത്തിൽ കർഷകർക്ക് 4 കോടി രൂപാ സബ്ബ് സിഡി ലഭിച്ചിരുന്നെങ്കിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തേക്ക് നാമ മാത്രമായ തുകയാണ് ലഭിച്ചത്. വായ്പാപേക്ഷകരുടെ അപേക്ഷ വാങ്ങി നബാർഡിനു നൽകി അപേക്ഷകർക്ക് സബ്ബ്സിഡി വാങ്ങിയെടുക്കാൻ കഴിയാത്ത ഭരണസമിതിയാണ് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും പുതിയ വാഹനം വാങ്ങൽ എന്ന ധൂർത്തുമായി രംഗത്തെത്തിയിരിക്കുന്നത്.ഈ നടപടി സഹകാരികളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം സഹകാരികൾ രംഗത്തെത്തിയിട്ടുണ്ട്.കേരളാ കോൺഗ്രസ്സ് (എം) സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിലവിൽ ബാങ്ക് ഭരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ പരസ്യമായി കൈക്കൂലി ആവശ്യപ്പെട്ടതിന് ഡിവൈഎഫ്ഐ തെരുവിൽ നേരിട്ട കേരളാ കോൺഗ്രസ്സ് (എം) ലെ സാജൻ തൊടുകയാണ് ബാങ്ക് പ്രസിഡൻറ്.