മധു കേസിൽ നിന്ന് പിന്മാറാൻ വീണ്ടും ഭീഷണി, മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
പാലക്കാട്: കേസിൽ നിന്ന് പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും.പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിർദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്കയിലാണ്.