സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെയർമാനായ ബാങ്കിൽ ക്രമക്കേട്; സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ചെയർമാനായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിൽ വൻ വെട്ടിപ്പും ക്രമക്കേടും. സ്വർണ പണയം, മറ്റ് വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റിൽ ക്രമേക്കേട്. പണയ പണ്ടം ഇല്ലാതെ 32 പേർക്ക് ഒരു കോടി രൂപയോളം വായ്പ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.