യൂത്ത് ഫ്രണ്ട് കടനാട് മണ്ഡലം പ്രസിഡൻറായി ജോൺസൺ കുഴിഞ്ഞാലിൽ തിരഞ്ഞെടുക്കപ്പെട്ടു

യൂത്ത് ഫ്രണ്ട് കടനാട് മണ്ഡലം പ്രസിഡൻറായി ജോൺസൺ കുഴിഞ്ഞാലിൽ തിരഞ്ഞെടുക്കപ്പെട്ടു.അദ്ധ്യാപകനും മികച്ച വാഗ്മിയുമായ ജോൺസനെ മണ്ഡലം കമ്മറ്റി ഏക കണ്ഠമായാണ് നിർദ്ദേശിച്ചത് .ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടാനും പ്രതികരിക്കാനും യൂത്ത്ഫ്രണ്ട് പ്രതിജ്ഞാ ബദ്ധമാണെന്ന് ജോൺസൺ അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് മത്തച്ചൻ അരീപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ല സെക്രട്ടറി രാജൻ കുളങ്ങര ,ബിജു പറത്താനം ,യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ലിറ്റോ പാറേക്കാട്ടിൽ ,പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിനു പാലത്തിങ്കൽ ,സെക്രട്ടറി സിബി നെല്ലൻകുഴിയിൽ, ജോയിസ് പുതിയാമഠം തുടങ്ങിയവർ സംസാരിച്ചു