പാലാ ടൗണില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു
കനത്ത മഴ തുടരുന്നതിനിടെ പാലാ ടൗണില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു. ടൗണിലെ ജനകീയ ഭക്ഷണശാലയ്ക്ക് തൊട്ടുമുന്നിലുള്ള റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്.
ജനറല്‍ ആശുപത്രിയിലേക്കുളള റോഡായതിനാല്‍ നിരവധി യാത്രക്കാര്‍ ഇതുവഴി കടന്നുപോകാറുണ്ട്. നിലവില്‍ കാല് നടയാത്രക്കാര്‍ സഞ്ചരിക്കുന്ന ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്.
അപകടം ഒഴിവാക്കാന്‍ പോലീസ് ഇവിടം കയറ് കെട്ടി തിരിച്ചിട്ടുണ്ട്. റോഡിന്റെ മുന്നോട്ടുള്ള ഭാഗം ഇടിഞ്ഞാല്‍ വാഹനഗതാഗതത്തെയും ബാധിക്കും.