ടാറില്ലാതെ ടാർ ചെയ്ത റോഡ് പൊളിയാതിരിക്കാൻ ടാറൊഴിച്ചു ശ്രമം

നീലൂർ:കഴിഞ്ഞ മാസം ജില്ലാ പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് ഭാഗികമായി ടാർ ചെയ്ത കണ്ടത്തിമാവ് മെരിലാൻഡ് റോഡ് പൊളിയുന്നു.വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡ് തകരുകയാണ്.ആവശ്യത്തിന് ടാർ ഉപയോഗിക്കാതെ മഴയത്തു ചെയ്ത റോഡ് പോളിയാൻ തുടങ്ങിയതോടെ കോൺട്രാക്റ്റർ ടാർ ഉരുക്കിയൊഴിച്ചു റോഡിനെ പിടിച്ചുനിറുത്താണ് ശ്രമിക്കുകയാണ് .വര്ഷങ്ങളായി തകർന്നു കിടന്ന റോഡിന്റെ 165 മീറ്റർ ആണ് ടാർ ചെയ്തത്.ജില്ലാ പഞ്ചായത്തു മെമ്പർ റോഡ് ഉത്ഘാടനവും ചെയ്തു എന്നാൽ ഒരു മാസം പോലും കഴിയുന്നതിനു മുൻപേ അതും തകരുന്നു .