ടേക്ക് എ ബ്രേക്ക് പയപ്പാറിൽ :പദ്ധതി ജോസ് കെ മാണി എം പി ജനങ്ങൾക്കായി തുറന്നു നൽകി

പാലാ: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് പയപ്പാറിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ “ടേക്ക് എ ബ്രേക്ക് ” തുറന്നു. നവീന സൗകര്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഭിന്ന ശേഷി, സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ, വിശ്രമകേന്ദ്രം, മിനി റസ്റ്റോറൻ്റ്, കുട്ടികൾക്കായി പാർക്ക് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കരൂർ പഞ്ചായത്തിൻ്റെ ഈ പദ്ധതി ജോസ് കെ മാണി എം പി ജനങ്ങൾക്കായി തുറന്നു നൽകി.

പാലാ – തൊടുപുഴ റോഡിലെ ഏക ടേക്ക് എ ബ്രേക്ക് പ്രൊജക്ടാണ് പയപ്പാറിൽ സ്ഥാപിച്ചിരിക്കുന്നത്. ധനകാര്യ കമ്മീഷൻ അവാർഡ്, പഞ്ചായത്ത് തനതു ഫണ്ട്, പെർഫോമൻസ് ഗ്രാൻ്റ് എന്നിവ അടക്കം 31 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.