വട്ടിപലിശകാരെ പോലെയുള്ള നീണ്ടൂർ സഹകരണ ബാങ്കിൻ്റെ നടപടി നിയമവിരുദ്ധം. അഡ്വ. പ്രിൻസ് ലൂക്കോസ്

കോട്ടയം : സഹകരണ വകുപ്പ് മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് വായ്പക്കാരുടെ വസ്തുവിൽ സ്ഥാപിച്ച ബോർഡുകൾ നിയമവിരുദ്ധമാണ്. ഈടായി നൽകിയ വസ്തു നിയമപ്രകാരം നിയമനടപടികൾ മുഴുവൻ പൂർത്തിയാക്കി പത്ര പരസ്യം നൽകി അറ്റാച്ച് ചെയ്തതിനു ശേഷമേ മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാവു എന്നത് മറി കടന്ന് കൊള്ള പലിശക്കാരെ പോലെ ഇടപാടുകരെ സമ്മർദ്ദത്തിലാക്കുന്ന നടപടി നിയമവിരുദ്ധ മാ ണ് ഒരു കാലത്തെ കെടുകാര്യസ്ഥത കൊണ്ടും, ജനങ്ങളുടെ പണമാണെന്ന വീണ്ടുവിചാരമില്ലാതെ നടത്തിയ പരാജയപ്പെട്ട പദ്ധതികൾകൊണ്ടും ബാങ്ക് നഷ്ട്ടത്തിലായി. നഷ്ടം നികത്താൻ നിയമപരമായ നടപടികൾ സ്വീകരിക്കണം. സമാനമായ ബോർഡ് സ്ഥാപിച്ചതിനെ തുടർന്ന് ഒരു ആത്മഹത്യ നടന്ന് ആ ചിത അണയുന്നതിന് മുൻപ് വീണ്ടും സഹകരണ മന്ത്രിയുടെ മണ്ഡലത്തിൽ ഈ നടപടി നടത്തിയതിലൂടെ സർക്കാരിൻ്റെതനി നിറം നീണ്ടൂരിൽ വെളിപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ വലയുമ്പോൾ വായ്പക്കാരെ അപമാനിച്ച് പഴയ ബ്ലേഡ് കമ്പനിക്കാർ നടത്തുന്ന പരിപാടി നടപ്പാക്കാൻ ശ്രമിക്കുന്ന വർക്കെതിരെ ജനകീയ സമരം സംഘടിപ്പിക്കുo