നീലൂർ അക്കാട് ഭാഗത്തു അനധികൃത പാറ ഖനനം നാട്ടുകാർ തടഞ്ഞു

കടനാട് പഞ്ചായത്തിൽ നീലൂർ ആക്കാട് ഭാഗത്തു നിന്നും ഇന്ന് രാവിലെ ആറു മണിക്ക് അനധികൃതമായി ലോറിയിൽ കടത്താൻ ശ്രമിച്ച പാറക്കല്ലുകൾ നാട്ടുകാർ തടഞ്ഞു.സമീപത്തു ഉള്ള വീടുകൾക്ക് കനത്ത നാശ നഷ്ടം വരുത്തി ആണ് കുളം പണി എന്ന വ്യാജേന പാറ പൊട്ടിച്ചു കടത്താൻ ശ്രമിച്ചത് . സമീപ വാസികളുടെ കടുത്ത എതിർപ്പ് മൂലം ടിപ്പറിൽ കയറ്റിയ കല്ല് തിരിച്ചു ഇറക്കി ടിപ്പർ ഉടമ മടങ്ങുകയയിരുന്നു. അനധികൃതമായ പാറപൊട്ടിക്കൽ മൂലം സമീപത്തു താമസിക്കുന്നവരുടെ കുടിവെള്ള മാർഗം നശിക്കുകയും ചെയ്‌തു.
വഴക്കുളം സ്വദേശിയായ സ്ഥലം ഉടമ വര്ഷങ്ങളായി ആക്കാട് മലയുടെ ഒരു ഭാഗവും എള്ളുമ്പുറം മലയുടെ പല ഭാഗങ്ങളും വൻ തോതിൽ മേടിച്ചു കൂട്ടുന്നു ഇത് ജനവാസ പ്രദേശത്തു അനധികൃതമായി പാറമട സ്ഥാപിക്കാനുള്ള തന്ത്രം ആണെന്ന് ന്നാണ് നാട്ടുകാരുടെ ആരോപണം