യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റിനെ തിരെ സി പി എം ലോക്കൽ സെക്രട്ടറിയുടെ പരസ്യ ഭീഷണി

പാല: കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റീനെതിരെ സി പി എം ലോക്കൽ സെക്രട്ടറിയുടെ പരസ്യ വെല്ലുവിളിയും ഭീക്ഷണിപ്പെടുത്തലും.

യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് ബിനോയി ചെമ്പകശ്ശേരിക്കെതിരെയാണ് കോട്ടയം ജില്ലയിലെ പാലാ നിയോജക മണ്ഡലത്തിലെ എലിക്കുളം സി പി ഐ (എം) ലോക്കൽ സെക്രട്ടറി കെ സി സോണിയാണ് പരസ്യമായി നവ മാധ്യ ത്തിലൂടെ ഭീക്ഷണി യും വെല്ലുവിളിയും നടത്തിയിരിക്കുന്നത്.സി പി എം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളിയിലും ‘കലയന്താനി കാഴ്ചകളിലും വന്ന വാർത്തകൾ ഉരുളികുന്നം നാട്ടു വാർത്ത എന്ന വാട്ട്സപ്പ് ഗ്രൂപ്പിൽ ബിനോയി ചെമ്പകശ്ശേരി ഷെയർ ചെയ്തതിനാണ് സി പി എം ലോക്കൽ സെക്രട്ടറി പരസ്യ വെല്ലുവിളിയുർത്തിയത്. കൊടിയേരി ബാലകൃഷ്ണനെ സംബന്ധിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്താൽ നീ തല്ലു കൊള്ളുമെന്നും ഭീക്ഷണി തന്നെയാണെന്നും ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യുമെന്നും സംശയമുണ്ടെങ്കിൽ ഉരുളികുന്നത്തെ കോൺഗ്രസ്സ് കാരോട് ചോദിച്ചാൽ മതിയെന്നു മാണ് ലോക്കൽ സെക്രട്ടറി കെ സി സോണി പരസ്യമായി ഭീക്ഷണി മുഴക്കിയിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തുടനീളം പോലീസ് ഓഫീസർമാരെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ എതിരാളികളെയും സി പി എം നേതാക്കൾ ഭീക്ഷണിപ്പെടുത്തുന്ന തിൻ്റ ഒടുവിലത്തെ ഉദാഹരണമാണ് എലിക്കുളം ലോക്കൽ സെക്രട്ടറിയുടേതെന്ന് യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു

സി പി എം നേതാക്കൾ നവ മാധ്യമങ്ങളിൽ മിതത്വം പാലിക്കണമെന്നും പൊതുജനങ്ങളുമായി നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിക്കണമെന്നു മുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം മറികടന്നാണ് എലിക്കുളം ലോക്കൽ സെക്രട്ടറി കെ സി സോണി പാർട്ടിക്ക് അവ മതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പരസ്യ വെല്ലുവിളിയും ഭീക്ഷണി യുമായി രംഗത്തെത്തിയിരിക്കുന്നത്.ഏതായാലും ലോക്കൽ സമ്മേളനത്തിൽ ഏറെ വിഭാഗീയ പ്രവർത്തനങ്ങൾ നടന്ന എലിക്കുളത്ത് ഒരു വിഭാഗം പ്രവർത്തകർ ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്