ഇന്ത്യയില്‍ ആദ്യം; പ്ലസ് ടു പാഠ്യപദ്ധതിയില്‍ ഗതാഗതനിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നു, മന്ത്രിയുടെ പ്രഖ്യാപനം
പാലക്കാട്: പൊതുജനങ്ങള്‍ പരമാവധി കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇതുവഴി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുഗതാഗത സംവിധാനത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയിലെ വാഹനീയം 2022 അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ തൃശൂര്‍ ജില്ലയിലും കൂടെ നടക്കുന്നതോടെ സംസ്ഥാനത്തെ 13 ജില്ലകളിലും വാഹനീയം അദാലത്ത് പൂര്‍ത്തിയാകും.
ഇടുക്കി ജില്ല മാത്രമാകും ബാക്കിയുള്ളത്. അദാലത്തു വഴി ആയിരക്കണക്കിന് ഫയലുകളാണ് ജില്ലകളില്‍ പൂര്‍ത്തിയാക്കിയതെന്നും പാലക്കാട് ജില്ലയില്‍ സബ് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒ തലത്തില്‍ മന്ത്രി എത്തുന്നതിനുമുമ്പ് ഫയലുകള്‍ തീര്‍പ്പാക്കിയതായും മന്ത്രിതലത്തില്‍ പരിഹാരം കാണുന്ന ഫയലുകളാണ് തീര്‍ക്കാനായി ബാക്കി ഉള്ളതെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെട്ടു.