ഋഷിയെ വിളിച്ച് അഭിനന്ദനം അറിയിച്ച് മോദി; വ്യാപാരക്കരാറിനെപ്പറ്റി ചർച്ച

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി മോദി ട്വീറ്റ് ചെയ്തു. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ തലപ്പത്ത് എത്തിയത് ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണു നിരീക്ഷകർ.

‘‘ഋഷി സുനകുമായി സംസാരിക്കാനായതിൽ സന്തോഷമുണ്ട്. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തെ അഭിനന്ദിച്ചു. തന്ത്രപ്രധാന പങ്കാളികളെന്ന നിലയിലുള്ള ബന്ധം ശക്തമാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കും. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നേരത്തെതന്നെ നടപ്പാക്കേണ്ടതിനെപ്പറ്റി ഞങ്ങൾ സംസാരിച്ചു’’– മോദി ട്വീറ്റ് ചെയ്തു.