ഗ​വ​ര്‍​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണം; വി​സി​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയില്‍. ഏഴ് വിസിമാരാണ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​സി​മാ​ര്‍ രാ​ജി​വെ​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ നോ​ട്ടീ​സി​നു മ​റു​പ​ടി ന​ല്‍​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​സി​മാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ചാ​ന്‍​സ​ല​ര്‍​ക്ക് നേ​രി​ട്ട് വി​സി​യെ പു​റ​ത്താ​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വി​സി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നു മു​മ്പ് വി​ര​മി​ച്ച ജ​ഡ്ജി അ​ട​ക്ക​മു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി​യെ വെ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം. ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് വി​സി​മാ​രു​ടെ വാ​ദം.