കുറവൻകോണത്തെ അക്രമം; പ്രതിയെ ജോലിയില്‍നിന്ന് പുറത്താക്കുമെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി സന്തോഷിനെ ജോലിയില്‍നിന്ന് പുറത്താക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇയാള്‍ സ്ഥിരം സ്റ്റാഫല്ലെന്നും കരാര്‍ അടിസ്ഥാനത്തിനുള്ള തൊഴിലാളി മാത്രമെന്നും മന്ത്രി പറഞ്ഞു.

കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറി പൂട്ടു തകര്‍ത്ത സംഭവത്തില്‍ ചൊവ്വാഴ്ചയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. മലയന്‍കീഴ് സ്വദേശിയാണ് ഇയാള്‍.