ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​: തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്‍റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ ശ​​​നി​​​യാ​​​ഴ്ച വ​​​രെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും മ​​​ല​​​പ്പു​​​റ​​​ത്ത് നാ​​​ളെ​​​യും മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.