മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു

മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണം പൂർത്തിയാകുന്നു ,11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അഞ്ചര കിലോമീറ്റർ ദൂരം വരുന്ന മേലുകാവ് ഇലവീഴാപൂഞ്ചിറ റോഡ് നവീകരണ പ്രവർത്തനം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യർത്ഥിക്കാൻ ചെന്ന മാണി സി കാപ്പൻ നാട്ടുകാർക്ക് നൽകിയ വാഗ്ദാനപൂർത്തീകരണം കൂടിയാണിത്. ബിഎം ബി സി നിലവാരത്തിലാണ് റോഡ് പൂർത്തിയാകുന്നത്. റോഡിന്റെ പകുതിയോളം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു.. മാർച്ച് 31 വരെ നിർമ്മാണ പൂർത്തീകരണത്തിന് സമയമുണ്ടെങ്കിലും അതിനു മുൻപ് തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മേലുകാവ് ഇലവീഴാപൂഞ്ചിറയും, തലനാട് ഇല്ലിക്കൽ കല്ലും ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങൾ വരുംകാലങ്ങളിൽ ടൂറിസം ഡെസ്റ്റിനേഷനുകളായി മാറുമെന്ന് എംഎൽഎ പറഞ്ഞു. ഇലവീഴാപൂഞ്ചിറ യിലേക്കുള്ള റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ എത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യൻ, മേരി ഫെർണാണ്ടസ്, മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻറ് ജോഷി ജോഷ്വാ, മേരുകാവ് പഞ്ചായത്ത് പ്രസിഡൻറ് തോമസ് വടക്കേൽ, തലപ്പലം പഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥ്, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.