കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാർ; കെ സുധാകരൻ രാഹുലിന് കത്തയച്ചു
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസി യും ,പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തി. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിവാദമായിരിക്കെ കോൺഗ്രസ്രാഷ്ട്രീയകാര്യ സമിതി യോഗം നാളെ കൊച്ചിയിൽ ചേർന്നേക്കും. സർക്കാരിനെതിരായ കൂടുതൽ സമര പരിപാടികളാണ് യോഗത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച അജണ്ട. എന്നാൽ പുതിയ സാഹചര്യത്തിൽ സുധാകരന്റെ പ്രസ്താവനകളും ചർച്ച ആയേക്കും.