പ്രവർത്തന മികവിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതലത്തില്‍ അംഗീകാരം.
കാഞ്ഞിരപ്പളളി : അതിദാരിദ്ര്യനിര്മ്മാ ര്ജ്ജസന പദ്ധതിയായ അതിദരിദ്രകുടുംബങ്ങളുടെ അവകാശരേഖകള്‍ അതിവേഗം ലഭ്യമാക്കുകയും അവരുടെ അതിജീവനത്തിനായി മൈക്രോപ്ലാന്‍ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തിനുളള പുരസ്കാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. അതിദരിദ്ര കുടുംബങ്ങളുടെ അവകാശ രേഖകള്‍ അതിവേഗം ലഭ്യമാക്കുകുയം, അവരുടെ അതിജീവനത്തിനാവശ്യമായ മൈക്രോപ്ലാന്‍ സമഗ്രമായി തയ്യാറാക്കുകയും ചെയ്ത സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് കാഞ്ഞിരപ്പളളി. ജില്ലാതലത്തില്‍ സംഘടിപ്പിച്ച “തദ്ദേശകം” അവലോകനയോഗത്തില്‍ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷില്‍ നിന്നും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത രതീഷ്. വൈസ് പ്രസിഡന്റ് ശ്രീ. ജോളി മടുക്കകുഴി, ബ്ലോക്ക് മെമ്പര്‍ ശ്രീ. പി.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഫൈസല്‍ എസ്., ജോയിന്റ്് ബി.ഡി.ഒ ശ്രീ. സിയാദ് റ്റി.ഇ., എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റു വാങ്ങി. അഞ്ചു വര്ഷ്ത്തിനുളളില് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുവാന്‍ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്ത്തതനത്തില് സംസ്ഥാനത്ത് തന്നെ ആദ്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെക നേതൃത്വത്തില്‍ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുകയും, അവര്‍ക്ക് റവന്യു, സിവില്സ്പ്ലൈസ്, തദ്ദേശസ്വയംഭരണം, ആരോഗ്യം, അക്ഷയ മുതലായ വകുപ്പുകളിലൂടെ ലഭ്യമാകേണ്ട രേഖകള്കാ റവയ് മെഗാ ക്യാമ്പ് സംഘടിപ്പിച്ച് അവശ്യരേഖകളായ റേഷന്‍ കാര്ഡ്്, ആധാര്‍ കാര്ഡ്ക, എന്നിവ നല്കുകകയും തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ഭക്ഷണം ആരോഗ്യം എന്നിവ ഉറപ്പു വരുത്തുന്നതിനുളള തുടര്‍ന ടപടികള്‍ സ്വീകരിക്കുകുയം ചെയ്തു. കൂടാതെ സംസ്ഥാന സര്ക്കായര് സംഘടിപ്പിച്ച ആരോഗ്യമേളയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്താണ്. ഈ വര്ഷ്ത്തെ പദ്ധതി വിഹിതം ചിലവഴിച്ചതിലും ജില്ലാ തലത്തില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.