ബജറ്റിൽ കോട്ടയത്തിന് എന്തൊക്കെ..

ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ രാവിലെ 9 മണിക്ക് നിയമസഭയിൽ മൂന്നാമത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസം, കൃഷി, വ്യവസായം വിനോദ സഞ്ചാര മേഖല, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങളിൽ കോട്ടയത്തിനായി പ്രയോജനപ്പെടുന്ന പ്രധാന പദ്ധതികളിൽ ചിലത് എന്തൊക്കെയെന്ന് നോക്കാം:

  • എരുമേലി മാസ്റ്റർ പ്ലാൻ 10 കോടി രൂപ.
  • മീനച്ചിൽ-അരുണാപുരം ഡാമിന് 3 കോടി രൂപ.
  • വാഴൂർ പുളിക്കൽ കവല ഇൻഡോർ സ്റ്റേടിയത്തിന് 3 കോടി രൂപ.
  • ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു 2.01 കോടി രൂപ.
  • കേരളാ റബ്ബർ ലിമിറ്റഡിന് 20 കോടി രൂപ.
  • ആലപ്പുഴ-കോട്ടയം പാടശേഖരങ്ങൾക്ക് 37 കോടി രൂപ.
  • മുണ്ടക്കയം കൂട്ടിക്കൽ വാഗമൺ ഏന്തയാർ റോഡ് പൂർത്തീകരണത്തിന് 12 കോടി രൂപ.
  • ടൂറിസം കൊറിഡോറുകളുടെ വികസനത്തിന് പദ്ധതി.   
  • കൃഷിഭൂമിയിലെ വന്യമൃഗ ശല്യം തടയുന്നതിന് നടപടി.
  • കാർഷിക മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണത്തിന് ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് ധനസഹായം.
  • 500 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ.
  • 765.44 കോടി രൂപ ചെലവ് വരുന്ന പുനലൂര്‍ – പൊന്‍കുന്നം റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഇ.പി.സി മോഡലിലേക്ക്.
  • റബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി.
  • കുമരകം ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി.
  • കോട്ടയം ഉൾപ്പെടെ ജില്ലകളില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് 5.5 കോടി.
  • ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് നഴ്സിങ് കോളജുകള്‍ ആരംഭിക്കും.
  • ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി വകയിരുത്തി.
  • കോട്ടയത്തെ പ്രധാന ബസ് സ്റ്റേഷൻ വികസിപ്പിക്കാൻ പ്രീഫാബ് സംവിധാനം നടപ്പാക്കിയത് ചെലവു കുറച്ചത് മുൻനിർത്തി കൂടുതൽ ബസ് സ്റ്റേഷനുകൾ ഈ രീതിയിൽ വികസിപ്പിക്കും.
  • കോട്ടയം ഉൾപ്പെടെ എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും.
  • ജില്ലാ കലക്ടറേറ്റിൽ സംസ്ഥാന ചേമ്പർ സ്ഥാപിക്കും.