കാര്ഷിക ഉല്പ്പാദന സംരംഭങ്ങള്‍ തുടങ്ങും -കാഞ്ഞിരപ്പളളി ബ്ലോക്ക്


കാഞ്ഞിരപ്പളളി : കര്ഷകരുടെ ഉല്‍‍പ്പന്നങ്ങളുടെ വില പിടിച്ചു നിര്ത്തു വാനും,മികച്ച വിലലഭ്യമാക്കുവാനും കാര്ഷി്ക ഉല്പ്പ ന്നങ്ങളില്‍ നിന്നും മൂല്യ വര്ദ്ധി്ത ഉല്പ്പ ന്നങ്ങള്‍ ഉണ്ടാക്കി വിദേശ രാജ്യങ്ങള്‍ അടക്കം കയറ്റുമതി ചെയ്യുന്നതിനും മറ്റുമായി കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുളള 7 പഞ്ചായത്തുകളിലേയും തൊട്ടടുത്ത ബ്ലോക്ക് പഞ്ചായത്ത് പാമ്പാടി ബ്ലോക്കിലെ 4 പഞ്ചായത്തുകളേയും ഉള്പ്പെ്ടുത്തി ഒരു FPO രൂപീകരിക്കുമെന്ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കാര്ഷിക യന്ത്രവല്ക്ക രണം ചെറുകിട കര്ഷകര്ക്ക് പരിചയ പ്പെടുത്തുകയും, അവയുടെ ട്രെയിനിംഗ് ഉള്‍പ്പെടെയുളളവയുടെ ഏകദിന ശില്പ്പ ശാല ഉല്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് അജിത രതീഷ്.
ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കിഷോര്‍, എ.ഇ. വിന്യ, ബി.ഡി.ഒ. എസ്. ഫൈസല്‍, ജോ.ബി.ഡി.ഒ. സിയാദ് റ്റി.ഇ, ആത്മ ബി.റ്റി.എം പി.ജെ മാത്യു, വിവിധ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തുടര്ന്ന് നടന്ന പരിപാടികള്ക്ക് നേതൃത്വം നല്കി . തുടര്ന്ന് ആധുനിക റബ്ബര്‍ ടാപ്പിംഗ് യന്ത്രം, കൊക്കോകാ ഉണക്കുന്ന യന്ത്രം കൂടാതെ കാര്ഷിക മേഖലയിലെ അതിനൂതനമായ യന്ത്രങ്ങളുടെ പരിചയപ്പെടുത്തലും ഫാം ട്രെയിനിംഗും നടന്നു.
പടംഅടിക്കുറിപ്പ്
ചെറുകിട കര്ഷ കര്ക്ക് ആവശ്യമായ ആധുനിക യന്ത്രങ്ങളുടെ കാഞ്ഞിരപ്പളളി ബ്ലോക്ക് തല ഫാം ട്രെയിനിംഗിന്റെ ഉല്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്വ്വിഹിക്കുന്നു.