പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി . പാലക്കാട് ധോണിയിൽ വീണ്ടും ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി പശുവിനെ കുത്തി കൊന്നു. ധോണി കരി മത്താം പൊറ്റ കുഞ്ഞമ്മയുടെ നാലുവയസു പ്രായമുള്ള കറവ പശുവിനെയാണ് ഇന്നലെ രാത്രി 12.30 ഓടെ എത്തിയ മൂന്നംഗ കാട്ടാന കൂട്ടം കുത്തി കൊന്നത് . പശുക്കളെ വീടിനു പിന്നിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. സമീപത്തെ രാജൻ ജോർജിന്റെ തെങ്ങും , കടപലാവും വാഴയും, പപാടി കുഞ്ചുവിന്റെ നെൽകൃഷിയും കാട്ടാനകൾ നശിപ്പിച്ചു.