ഭവന നിർമാണചെലവ് ഉയരും; പാറയ്ക്കും മണലിനും വില കൂടും

വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നതിനുള്ള ചെലവ് കുത്തനേ ഉയരും. ബജറ്റ് പ്രഖ്യാപനത്തോടെ വീടു നിർമാണത്തിന് ഉപയോഗിക്കുന്ന പാറയ്ക്കും മണലിനും ഗ്രാനൈറ്റിനുമൊക്കെ വില ഉയരുന്ന സാഹചര്യത്തിലാണ് വീടു നിർമാണം ജനങ്ങൾക്കു വീണ്ടും ഭാരമാകുന്നത്.