രാഷ്ട്രിയ നേതാക്കൾ സാമൂഹ്യ സേവനത്തിൻ്റെ ജീവനാഡികൾ :പി ജെ ജോസഫ്
ഇരിങ്ങാലക്കുട : രാഷ്ട്രിയ നേതാക്കൾ സാമൂഹ്യ സേവന മേഖലയുടെ ജീവനാഡികൾ ആണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് . ഇരിങ്ങാലക്കുടയിൽ പാർട്ടി ഭാരവാഹികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . പാർട്ടി ഡപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ മുഖ്യ പ്രസംഗം നടത്തി.
നിയോജക മണ്‌ഡലം , മണ്ഡലം ഭാരവാഹികൾക്ക് വമ്പിച്ച സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡൻറ് റോക്കി ആളുക്കാരൻ അധ്യക്ഷത വഹിച്ചു. എം പി പോളി, മിനി മോഹൻദാസ്, സി വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.