331 കെഎസ്ആർടിസി ബസ് അടുത്തവർഷം പൊളിക്കണം

15 വർഷം കഴി‍‍ഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും അടുത്ത ഏപ്രിൽ ഒന്നിനുശേഷം പൊളിക്കേണ്ടി വരും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും ഇത് ബാധകമാകും.

ഇതു സംബന്ധിച്ച കരടുവിജ്ഞാപനം പൊതുജനാഭിപ്രായം തേടുന്നതിനായി കേന്ദ്രം പ്രസിദ്ധീകരിച്ചു. കെഎസ്ആർടിസിയിൽ 14 വർഷം കഴിഞ്ഞ 331 ബസുകൾ നിലവിലുണ്ട്. ചട്ടം നടപ്പായാൽ അടുത്ത വർഷം ഇവ പൊളിക്കേണ്ടിവരും. 13–14 വർഷമായ 671 ബസുകളും 12–13 വർഷമായ 586 ബസുകളുമുണ്ട്.