സർവ്വകക്ഷി യോഗം മന്ത്രി
വിളിച്ചു ചേർക്കണം:
ആക്ഷൻ കൗൺസിൽ
മുട്ടം:
എം.വി.ഐ.പി ഭൂമി വനമായി പ്രഖ്യാപിക്കാനുള്ള അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കുന്നതിനെതിരെ മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ പ്രതിഷേധം ശക്തമായിരിക്കെ വകുപ്പ് മന്ത്രിയായ ജലവിഭവ മന്ത്രി സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ എം.മോനിച്ചൻ , കൺവീനർ എൻ.കെ.ബിജു എന്നിവർ ആവശ്യപ്പെട്ടു. എം.പി., ബന്ധപ്പെട്ട എം എൽ എ മാർ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ,മുട്ടം, കുടയത്തൂർ, അറക്കുളം, ആലക്കോട്, ഇടവെട്ടി , വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ , ബന്ധപ്പെട്ട ഇറിഗേഷൻ, വനം, റവന്യൂ ഉദ്ദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കർഷക സംഘടനകൾ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിക്കണം.
ജില്ലയിൽ വിവിധ വില്ലേജുകളിൽ റവന്യൂ വകുപ്പിന്റെ നൂറ് കണക്കിന് ഏക്കർ സ്ഥലം വനം വകുപ്പ് കൈയ്യേറിയിട്ടുണ്ട്. ഇടമലയാർ പദ്ധതിക്ക് പകരം നൽകേണ്ട ഭൂമി സർക്കാർ ഇടപ്പെട്ട് വനം വകുപ്പ് കൈയ്യേറി കൈവശം വച്ചിരിക്കുന്ന ജില്ലയിലെ റവന്യൂ ഭൂമിയിൽ നൽകാൻ നടപടി സ്വീകരിക്കുന്നതിനാണ് ജില്ലയിൽ നിന്നുള്ള വകുപ്പ്മന്ത്രി ശ്രമിക്കേണ്ടത്. പദ്ധതി പ്രദേശത്ത് ടൂറിസം പദ്ധതികൾ, കുടിവെള്ള പദ്ധതികൾ, റോഡുകൾ, പുതിയ നിർമ്മാണ പദ്ധതികൾ ഒന്നും തന്നെ വനം പ്രഖ്യാപനശേഷം നടക്കുന്നതിന് കഴിയാതെ വരുമെന്നത് ജില്ലയിലെ നിർമ്മാണ നിരോധനം തന്നെ തെളിവാണെന്നും ഭാരവാഹികൾ പറഞ്ഞ