കാസര്‍ഗോട്ടെ ഭക്ഷ്യവിഷബാധ; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെ
കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്.
അത്കത്ത് ബെയിലില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയതെന്ന് ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്നും എംഎല്‍എ അറിയിച്ചു.