അദാനി കമ്പനി ഓഹരികളുടെ കൂപ്പുകുത്തൽ തുടരുന്നു

ഓഹരിവിപണിയിൽ അദാനി കന്പനികളുടെ തകർച്ച തുടരുന്നു. ലിസ്റ്റ് ചെയ്ത കന്പനികളിൽ പത്തിൽ എട്ടിന്‍റെയും വില ഇന്നലെ വലിയതോതിൽ ഇടിഞ്ഞു. മാതൃകന്പനിയായ അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരിവിലയിൽ 26.7 ശതമാനം ഇടിവാണ് ഇന്നലെയുണ്ടായത്.

ഹി​ൻഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​​ശേ​ഷം അ​ദാ​നി ക​ന്പ​നി​ക​ളു​ടെ വി​പ​ണിമൂ​ല്യ​ത്തി​ൽ 10,000 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 8.19 ല​ക്ഷം കോ​ടി രൂ​പ) കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​ദാ​നി എ​ന്‍റ​ർപ്രൈ​സ​സി​ന്‍റെ തു​ട​ർ ഓ​ഹ​രി വി​ൽ​പ്പ​ന (എ​ഫ്പി​ഒ) റ​ദ്ദാ​ക്കു​ന്ന​താ​യി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി ബുധനാഴ്ച അ​റി​യി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്കു പ​ണം തി​രി​കെ ന​ല്കും.

പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും എ​ഫ്പി​ഒ വി​ജ​യ​ക​ര​മാ​യി​രു​ന്നു. നി​ക്ഷേ​പതാ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് എ​ഫ്പി​ഒ റ​ദ്ദാ​ക്കു​ന്ന​തെ​ന്നാ​ണ് ഗൗ​തം അ​ദാ​നി പ​റ​ഞ്ഞത്.