ജനദ്രോഹ നടപടികളിൽ മോദി – പിണറായി കൂട്ടുകെട്ട്.
പാലാ:- ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടാണെന്നും മോദിയുടെ ഏകാധിപത്യ നയങ്ങൾ തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നതെന്നും കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം. നിയോജകമണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളം, വൈദ്യുതി, വീട്, സ്ഥലം, എന്നിവക്കെല്ലാം നികുതി വർദ്ധിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. പാചക വാതകത്തിന്റെ വിലവർദ്ധിപ്പിച്ചതിലൂടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിയെന്ന് ജോയി എബ്രാഹം പറഞ്ഞു. പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, പ്രസാദ് ഉരുളികുന്നം, സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ അസ്വ. ജോബി കുറ്റിക്കാട്ട്, ഷിബു പൂവേലി, തങ്കച്ചൻ മണ്ണൂ ശേരി, ജോസ് വേര നാനി, ജോർജ് വലിയ പറമ്പിൽ ,ജോസ് വടക്കേക്കര, ബാബു മുകാല , മണ്ഡലം പ്രസിഡന്റു മാരായ ജോഷി വട്ടക്കുന്നേൽ, മാർട്ടിൻ കോലടി , മത്തച്ചൻ പുതിയിടത്തു ചാലിൽ,, മത്തച്ചൻ അരീപറമ്പിൽ, ക്യാപ്റ്റൻ ജോസ് കുഴി കുളം, സജി ഓലിക്കര, ജിമ്മി വാഴംപ്ലാക്കൽ, എബിൻ വാട്ടപ്പള്ളി, റിജൊ ഒരപ്പുഴിക്കൽ, ജോയിച്ചൻ കുന്നക്കാട്ട്, സന്തോഷ് മൂക്കിലിക്കാട്ട്, ഷീല ബാബു, കെ.സി കുഞ്ഞുമോൻ , റ്റോമി താണോലിൽ, മാത്യു മൂലക്കാട്ട്, ജോയി കോലത്ത്, ഡിജു സെബാസ്റ്റ്യൻ, ഗസി ഇടക്കര, സാജു പുളിമൂട്ടിൽ, റ്റിബി തോമസ്, സുരേഷ് വടക്കേ മണ് ഡപം, , സജീവ് രാമപുരം,ജോർജ് കുട്ടി ചെമ്പോട്ടിക്കൽ ,ജോയ്സ് പുതിയാമഠം, സിബി വരിക്കമാക്കൽ, ചെറിയാൻ മണ്ണാറാത്ത്, ടോം കണിയാരശേരിൽ, റെജി മിറ്റത്താനി, കൂര്യാച്ചൻ വാഴയിൽ, ജോബിൻ പറയരുതോട്ടം, റ്റോമി താണോലിൽ, ഗസി എടക്കര, ജോയി കോലത്ത്, വിൻസന്റ് കണ്ടത്തിൽ, ജോസ് മഞ്ഞക്കുന്നേൽ, കെ.സി മാത്യു, ജിനു പുതിയാത്ത്, സജീവ് രാമപുരം, വേണു നെടുംകാടിയിൽ ,പി.ജെ ജോസഫ് , ഓസ്റ്റിൻ ഈന്തനാൽ, മാത്തുകുട്ടി തെങ്ങുംപള്ളി, സോജി തലക്കുളം, കുര്യാക്കോസ് മണിക്കൊമ്പിൽ, ജോബി നമ്പുടാകം, സുരേഷ് വടക്കേമണ്ഡപത്തിൽ, ചെറിയാൻ മണ്ണാറാത്ത്, സിബി വരിക്ക മാക്കൽ, ജോബിൻ പറയരുതോട്ടം, ജോർജ് തെങ്ങുംപള്ളി, ജോയി തോമസ്, കുര്യൻ കണ്ണംകുളം എന്നിവർ പ്രസംഗിച്ചു.