നിരപരാധികളെ പീഡിപ്പിക്കരുത് – പ്രസാദ് ഉരുളികുന്നം

എലിക്കുളം: കുരുവിക്കൂട്ട് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ആവശ്യപ്പെട്ടു.. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്നും സംശയത്തിൻ്റെ പേരിൽ നിരപരാധികളെ മണിക്കൂറുകളോളം കസ്റ്റഡിയിൽ എടുത്ത് തടവിൽ പാർപ്പിക്കുന്നത് ശരിയല്ലെന്നും സമാധാനം നിലനിൽക്കുന്ന കുരുവിക്കൂട് കവലയിൽ അശാന്തിയുടെ വിത്തുകൾ വാരി വിതറാൻ എത്തിയവർക്കെതിരെ മുഖം നോൽക്കാതെ നടപടി സ്വീകരിക്കണമെന്നും പ്രസാദ് ഉരുളികുന്നം ആവശ്യപ്പെട്ടു