ഉന്നതി – നൈപുണ്യ പരിശീലനപദ്ധതി ഉത്ഘാടനം ചെയ്തു

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മിഷന്‍റെ സഹകരണത്തോടെ നടത്തപ്പെടുന്ന ഉന്നതി – സ്വയം തൊഴില്‍ നൈപുണ്യ പരിശീലനപരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജീതാ രതീഷ് നിര്‍വ്വഹിച്ചു.എം.ജി.എന്‍.ആര്‍.ജി.എസ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളി കുടുബാംഗങ്ങള്‍ക്ക് വിദഗ്ദ പരീശിലനം നല്‍കി അവരെ സ്വയം തൊഴിലിന് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ തരം കേക്കുകള്‍ വൈവിധ്യമാര്‍ന്ന ബേക്കറി പ്രോഡക്റ്റുകള്‍, രൂചികരമായ ലഘു ഭക്ഷണങ്ങള്‍,ഷേയ്ക്ക്, ജ്യൂസ് തുടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ ഉള്‍പ്പടെയുളള ഭക്ഷ്യോല്പന നിര്‍മ്മാണത്തിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നത് 10 ദിവസമാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ഉത്ഘാഘന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അഗം ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ചു.ബിഡിഒ ഫൈസല്‍.എസ്, ജോയിന്‍റ് ബിഡിഒ ടി.ഇ .സിയാദ് , വനിതാ ക്ഷേമ ഓഫീസര്‍ രതീഷ്, ജി.ഇ.ഒ സുബി, ആര്‍സെറ്റി ട്രൈനര്‍ മെറിന്‍, എ.ഇ രഹന , അക്കൗണ്ടന്‍റ് ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.