സ്പെഷ്യൽ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് തൊടുപുഴ സോക്കർ സ്കൂളിൽ സ്വീകരണം നൽകി
ജർമ്മനിയിലെ ബെർലിനിൽ 190 രാജ്യങ്ങളിൽ നിന്നായി 6500 ഓളം മത്സരാർത്ഥികളും 27000 ഓളം സന്നദ്ധ പ്രവർത്തകരും പങ്കെടുത്ത സ്പെഷ്യൽ ഒളിമ്പിക്സിൽ ഇടുക്കി ജില്ലയിൽ നിന്നും അഞ്ചു താരങ്ങളും കൂടാതെ ഇന്ത്യൻ ടീമിന്റെ പരിശീലകയായി തൊടുപുഴ പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂളിലെ കായിക അധ്യാപികയായ ജൈനമ്മ ജോയിയും പങ്കെടുത്തു. പരപ്പ് ചാവറഗിരി സി. എം. ഐ സ്പെഷ്യൽ സ്കൂളിലെ ഗോകുൽ ഗോപി ബാസ്കറ്റ് ബോളിൽ ഇന്ത്യക്ക് വേണ്ടി ഗോൾഡ് മെഡൽ നേടിയ ടീം അംഗമായിരുന്നു. അടിമാലി അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ ശ്രീക്കുട്ടി ഗോപി ഹാൻഡ് ബോളിൽ സിൽവർ മെഡലും പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂളിലെ സവർണ്ണ ജോയ്, ദിവ്യ തങ്കപ്പൻ എന്നിവർ ബീച്ച് വോളിബോളിൽ വെങ്കല മെഡലും നേടുകയുണ്ടായി. ദിവ്യ തങ്കപ്പൻ ഇന്ത്യൻ ടീം ക്യാപ്ററനുമായിരുന്നു. അടിമാലി കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളില അനുമോൾ ടോമി ടെന്നിസിൽ നാലാം സ്ഥാനം നേടി. സ്വീകരണ ചടങ്ങിന് ജില്ലാ പഞ്ചായത്ത് മെമ്പർ എം ജെ ജേക്കബ്, ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ്, ഫാദർ ക്ലീറ്റസ്, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കല്ലാനിക്കൽ പ്രിൻസിപ്പൽ ഡോക്ടർ സാജൻ മാത്യു, കൗൺസിലർ ജിതേഷ്, സിസ്റ്റർ ജൂബി ആൻസ്, പി എ സലിംകുട്ടി, മുൻ ഇന്ത്യൻ താരം രാഹുൽ എസ് അമൽ, വി ആർ അഭിഷേക് അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.




