രാഷ്ട്രീയ വടംവലി; രണ്ടുവർഷമായി റോഡ് തകർന്നുകിടക്കുന്നു

നീലൂർ: റോഡ് വികസനത്തിൽ രാഷ്ട്രീയ വടംവലി മൂലം രണ്ടു വർഷമായി ഒരു പ്രദേശത്തെ ജനങ്ങളാകെ യാത്രാ ദുരിതത്തിൽ. നീലൂർ കവലയിൽ നിന്നാരംഭിച്ചു ഞെള്ളികുന്നു കൂടി പൊട്ടംപ്ലായക്കൽ നിരപ്പു ഭാഗത്തെ മറ്റത്തിപ്പാറ റൂട്ടിൽ ചെന്നു ചേരുന്ന മൂന്ന് കിലോമീറ്റർ റോഡിന്റെ നൂറു മീറ്റർ ഭാഗമാണ് തകർന്നു കിടക്കുന്നത്.ഈ റോഡിന്റെ ഞെള്ളിക്കുന്ന് ഭാഗത്തുള്ള വളവു നിവർ ത്തി കയറ്റം കുറയ്ക്കുന്നതിനു വേണ്ടി കരിങ്കലുകൾ പൊട്ടിച്ചു മാറ്റിയിരുന്നു. എന്നാൽ അനുമതിയില്ലാതെയാണ് കരിങ്കല്ലുകൾ പൊട്ടിച്ചു മാറ്റിയതെന്നും റോഡ് വികസനത്തിന്റെ മറവിൽ ലോഡ് കണക്കിനു കരിങ്കല്ല് കടത്തി കൊണ്ടു പോവുകയായിരുന്നുവെന്നും കാണിച്ച് പരാതി ഉയർന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. യുഡിഎഫ് ഉം എൽഡിഎഫും ഇതിന്റെ പേരിൽ പരസ്പരം പോരടിച്ചതോടെയാണ് റോഡ് നിർമാണം തടസപ്പെട്ടത്.പ്രദേശത്തെ ജനങ്ങൾക്ക് നീലൂർ കവലയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങി വാഹനം വിളിച്ചു. രണ്ടു കിലോമീറ്റർ ദൂരം പോകേണ്ടയിടത്ത് ഇപ്പോൾ ആറു കിലോ മീറ്റർ ദൂരം ചുറ്റി വേണം സ്ഥലത്തെത്താൻ ഇതു മൂലം ഭീമമായ വാഹനക്കൂലി കൊടുക്കേണ്ടി വരുകയാണ്.കഴിഞ്ഞ പഞ്ചായത്ത്, നിയമ സഭ തെരഞ്ഞെടുപ്പു സമയങ്ങളി ൽ മോഹനവാഗ്ദാനങ്ങൾ നൽകിയ രാഷ്ട്രീയക്കാരെ പിന്നീട് ഈ വഴിക്കു കണ്ടിട്ടില്ലെന്നു നാട്ടുകാർ പറയുന്നത്..ഞെള്ളികുന്നു റൂട്ടിലെ യാത്ര ദുരിതങ്ങൾ കുറയ്ക്കുന്നതിന് റോഡ് വികസനത്തിൽ പരസ്പരം സഹകരിക്കണമെന്നു മീനച്ചിൽ താലൂക്ക് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.