കേരള കോൺഗ്രസ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം.
പുതുപ്പള്ളി: കേരള കോൺഗ്രസ് പാർട്ടി ശക്തിപ്പെടേണ്ടത് കാർഷിക മേഖലയുടെയും, ജനാധിപത്യ ചേരിയുടെയും അനിവാര്യത ആണ് എന്ന് കേരള കോൺഗ്രസ് ഐ റ്റി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റും, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും ആയ അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് എം ഇൽ നിന്നും രാജിവെച്ച് കേരള കോൺഗ്രസിൽ ചേർന്നവർക്ക് മെമ്പർഷിപ് കൊടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജോർജ് കുട്ടി മൈലാടി, എ ഇസഡ് എബ്രഹാം ആയിരം തൈക്കൽ, മജു പുന്നൂസ്, സാബു മഞ്ഞപ്പള്ളിൽ, ടോണി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ 100 ഇൽ പരം ആളുകൾക്ക് മെമ്പർഷിപ് വിതരണം നടത്തി.കേരള കോൺഗ്രസ്
കൂരോപ്പട മണ്ഡലം പ്രസിഡന്റ് മാത്യുകുട്ടി ചൂരനോലി യുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പാർട്ടി ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആമുഖ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, ബേബി തുപ്പലഞ്ഞി,എ സി ബേബിച്ചൻ,ജോയ് കണിപ്പറമ്പിൽ,ലാൽസി പെരുംതോട്ടം, സേവിയർ കുന്നത്തേട്ടു, കുര്യൻ പി കുര്യൻ,കെ എസ് ചെറിയാൻ, ജേസി തറയിൽ, ടോംസി മരുത്തൂർ,ജോയ്‌സി കുന്നത്തേട്ടു, മനീഷ് മാധവൻ, ചന്ദ്രശേഖരൻ പി കെ, ടോമി തെക്കേൽ, ജോസഫ് ചെന്നാട്ട്, ബെന്നി കോട്ടെപ്പള്ളിൽ, ഫിലിപ്പ് ഐക്കര തുടങ്ങിയവർ സംസാരിച്ചു.