കടനാട് പഞ്ചായത്തില്‍ മൂന്ന് മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു.

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം സ്ഥാപിച്ച മൂന്ന് മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. മാനത്തൂര്‍ സ്‌കൂള്‍ ജംഗ്ഷന്‍, വല്ല്യാത്ത് എം.എന്‍ ലക്ഷംവീട് കോളനി ജംഗ്ഷന്‍, കുറുമണ്ണ് കുളം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.സംസ്ഥാന ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡ് ആണ് മൂന്നുവര്‍ഷ ഗ്യാരണ്ടിയോടു കൂടി ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ദീപസ്തംഭം പദ്ധതി പ്രകാരം അഞ്ചുവര്‍ഷംകൊണ്ട് ഭരണങ്ങാനം ഡിവിഷനില്‍ നൂറ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും അന്‍പത്തിയൊന്ന് ലൈറ്റുകള്‍ സ്ഥാപിച്ച് കഴിഞ്ഞതായും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി വിവിധ യോഗങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ കട്ടയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു ജേക്കബ്, മെര്‍ളി റൂബി ജയ്സണ്‍, ബെന്നി ഇരൂരിക്കല്‍, ബേബി ഉറുമ്പുകാട്ട്, ജോയ് വടശ്ശേരില്‍, ഷിലു കൊടൂര്‍, സരസമ്മ ബാലകൃഷ്ണന്‍, പ്രസാദ് വടക്കേട്ട്, പോള്‍ പ്ലാശനാല്‍, ജോണി ഇടക്കര, കുട്ടായി കുറുവത്താഴെ, ജോസുകുട്ടി പീടികമല, ജോയ് താഴപ്പള്ളി, ഷിബി ഒട്ടുവഴിക്കല്‍, ലിന്‍സ് ജോസഫ്, ജോസ് കുന്നുംപുറം, വിന്‍സെന്റ് സ്റ്റീഫന്‍, അവിരാച്ചന്‍ വലിയമുറത്താങ്കല്‍, കുട്ടിച്ചന്‍ പുളിക്കല്‍, രാജേഷ് കൊരട്ടിയില്‍, തമ്പി ഉപ്പുമാക്കല്‍, സജി നെല്ലംകുഴിയില്‍, ഷിനു അഴകന്‍പറമ്പില്‍, അപ്പച്ചന്‍ കുന്നുംപുറത്ത്, ജോസ് മൂക്കന്‍തോട്ടം, സാബു നെല്ലംകുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.