സംസ്ഥാനത്ത് താപനില വീണ്ടും ഉയര്‍ന്നു

കോട്ടയം: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും താപനില ഉയരുന്നു, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാടാണ് ഏറ്റവും കൂടിയ താപനില മുന്നറിയിപ്പുള്ളത്, ഇവിടെ 38 ഡിഗ്രി വരെ ചൂട് എത്തുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രിയും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 36 ഡിഗ്രിയും വരെ താപനിലയെത്തും. ഈ ജില്ലകളിലെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 2 മുതല്‍ നാല് ഡിഗ്രിവരെ താപനില കൂടുമെന്നാണ് നിഗമനം.

മിക്ക ജില്ലകളിലും കുറഞ്ഞ താപനിലയും കൂടിയ താപനിലയും തമ്മിലുള്ള അന്തരം ശരാശരി 10 ഡിഗ്രി വരെയായി കുറഞ്ഞിട്ടുണ്ട്. പകല്‍ കത്തി ജ്വലിക്കുന്ന സൂര്യന്റെ ചൂട് അസഹനീയമാണ്. ഇതിനൊപ്പം രാത്രിയില്‍ വലിയ ഉഷ്ണവും അനുഭവപ്പെടുന്നുണ്ട്.