വഖഫ് മന്ത്രി വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്ക സഭയും, വൈദികരും വർഗീയ വാദികളാണെന്ന് പറഞ്ഞ വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
പണം കൊടുത്തുവാങ്ങി കരം അടച്ച് താമസിക്കുന്ന ഭൂമിയിൽ നിന്നും പ്രദേശവാസികളെ ഇറക്കിവിടാൻ ശ്രമിക്കുന്ന മന്ത്രിയാണ് വർഗ്ഗീയതകളിക്കുന്നതെന്നും സജി അഭിപ്രായപ്പെട്ടു.
മുനമ്പം നിവാസികളെ സംരക്ഷിക്കാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ജീവൻ കൊടുത്തും പോരാട്ടം നടത്തുമെന്നും സജി പറഞ്ഞു.