പ്രഭാത ഭക്ഷണം മുടക്കിയത് ക്രൂരനടപടി:എം മോനിച്ചൻ.


പൂമാല:
സർക്കാർ പണം നല്കാത്തതിനാൽ ഗോത്ര വർഗ വിദ്യാർത്ഥികൾക്ക് പൂമാല ട്രൈബൽ സ്കൂളിൽ നൽകി വന്നിരുന്ന പ്രഭാത ഭക്ഷണ പദ്ധതി മുടങ്ങിയത് ക്രൂരനടപടിയാണെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു.
പി ടി എ സമാഹരിച്ച പണം കൊണ്ടാണ് എൽ പി, യു പി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വിദ്യാഭ്യാസ വർഷം പദ്ധതി പൂർത്തിയാക്കിയത്. നടപ്പുവർഷം പദ്ധതി നടപ്പാക്കാൻ പോലുമാകാത്തത് വേദനാർഹമാണ്. ഉരുൾപൊട്ടലും പ്രളയവും വരൾച്ചയും മാറിമാറി തകർത്ത മേഖലകളിലെ കുട്ടികളാണ് ഇവരെല്ലാം.
സർക്കാർ ഫണ്ട്‌ കൈമാറാത്തതിനാൽ തൃതല പദ്ധതികൾ അവതാളത്തിലാണ്.
അടിയന്തിരമായി ട്രൈ ബൽ ഡിപ്പാർട്മെന്റ് വഴി ഗോത്ര വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കൂടിയായ എം മോനിച്ചൻ പറഞ്ഞു.