ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പി ജെ ജോസഫ്

ഒരുവശത്ത് വന്യമൃഗ ശല്യവും മറുവശത്ത് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടവും ജനങ്ങളെ വേട്ടയാടുന്നു. വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ടുവരുവാൻ കഴിയാത്തത് മൂലം വിദ്യാർത്ഥികൾ കൂട്ടത്തോടെ നാട് വിടുകയാണ്. ജനവിരുദ്ധമായ സർക്കാരിനെതിരെ പൊതുജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം കാഞ്ഞിരപ്പള്ളിവ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ ശ്രീ സി വി തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ച പ്രവർത്തകയോഗത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ:പിസി തോമസ് എക്സ് എം പി, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ:ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ:ഫ്രാൻസിസ് ജോർജ് എംപി, സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ്,കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ:ജയ്സൺ ജോസഫ്, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കാവുകാട്ട്,ഹൈപവർ കമ്മിറ്റിയംഗങ്ങളായ തോമസ് കുന്നപ്പള്ളി, ടോമി ഡൊമിനിക്ക്,എൻ. അജിത് മുതിരമല, മറിയാമ്മ ജോസഫ്, അഡ്വ: പിസി മാത്യു എന്നിവർ പ്രസംഗിച്ചു. അറുപത്തിനാലു മുതലുള്ള പാർട്ടി പ്രവർത്തകൻ പാർട്ടിയുടെ സ്ഥാപകാംഗം ശ്രീ പി വി ജോസ് കങ്ങഴയെ യോഗത്തിൽ ആദരിച്ചു. നിരവധി ആളുകൾ പാർട്ടി ചെയർമാനിൽ നിന്നും അംഗത്വം സ്വീകരിച്ചു.നെടുംകുന്നത്തെ കർഷക മുന്നേറ്റം പ്രവർത്തകർ, പാർട്ടി ചെയർമാനുസമ്മാനിച്ച ജൈവ ഏത്തവാഴക്കുലകൾ വേദിയിൽവച്ച് പാർട്ടി ചെയർമാൻ പരസ്യമായി ലേലം ചെയ്തു ലേലത്തുക പാർട്ടി ഫണ്ടിലേക്ക് മുതൽ കൂട്ടി. പാർട്ടിയുടെ മണ്ഡലം പ്രസിഡന്റുമാരും പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ യോഗത്തിൽ പങ്കെടുത്തു.വേറിട്ട കാഴ്ചകൾ കൊണ്ട് ശ്രദ്ധേയമായ
നിയോജകമണ്ഡലം കൺവെൻഷനിൽ കർഷക പുത്രനായ ശ്രീ പിജെ ജോസഫിന് നെടുംകുന്നത്തെ കർഷക മുന്നേറ്റം പ്രവർത്തകർ ജൈവ ഏത്തവാഴക്കുലകൾ ഉപഹാരമായി നൽകി. തനിക്ക് സ്വന്തം പുരയിടത്തിൽ നിരവധി ഏത്തവഴക്കുലകൾ ഉള്ളതുകൊണ്ട് കുലകൾ അദേഹം സ്വീകരിച്ച് ലേലം ചെയ്യുകയും ലേലതുക പാർട്ടി ഫണ്ടിലേക്ക് മുതൽ കൂട്ടുവാനും നിർദ്ദേശിച്ചു.ശ്രീ പി ജെ ജോസഫ് തന്നെ ലേലത്തിന് നേതൃത്വം നൽകി.
ലാജി തോമസ്, ജോൺ മാത്യു മുണ്ടാപ്പള്ളി,തോമസ് ഇലവുങ്കൽ,രാജമ്മ രവീന്ദ്രൻ,ജോൺ സി തോമസ്സ്,സാബു പേക്കാവിൽ, ഒ ജെ വർഗീസ്, എബ്രഹാം ജോസ് മണമേൽ,സി റ്റി തോമസ്സ്,സജിതോമസ് പള്ളിക്കത്തോട്, ജേക്കബ് തോമസ് ,രാജേഷ് റ്റി ജി,അഭിലാഷ് ചുഴികുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.