കെ പി സി സി പ്രസിഡന്റ്സണ്ണി ജോസഫിന്അഭിനന്ദനങ്ങൾ.(ന്യൂമാൻ കോളേജ് പൂർവ്വ വിദ്യാർത്ഥി.)
തൊടുപുഴ:
കെ പി സി സി പ്രസിഡന്റായി തിരഞ്ഞെടുത്ത സണ്ണി ജോസഫ് എം എൽ എ യെ കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ അഭിനന്ദിച്ചു.
മികച്ച സംഘാടകനും സാമാജികനുമാണ്സണ്ണി ജോസഫ് എം എൽ എ.
തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും 1968 – 70 ൽ പി ഡി സിയും 70-73ൽബി.എ ഇക്കണോമിക്സ് വിദ്യാഭ്യാസം പൂർത്തീകരിച്ച പൂർവ്വ വിദ്യാർത്ഥി കൂടിയായ സണ്ണി ജോസഫിനെ കേരളം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ന്യൂമാൻ കോളേജ് അലുമ്നി വൈസ്: പ്രസിഡന്റ് കൂടിയായ എം.മോനിച്ചൻ പറഞ്ഞു.
വിദ്യാഭ്യാസ കാലത്ത് മൈലക്കൊമ്പ് സ്വദേശിയായിരുന്ന സണ്ണി ജോസഫിന്റെ കുടുംബം കണ്ണൂർക്ക് കൂടിയേറിയെങ്കിലും
കൊടുവേലിയിൽ ബന്ധുവീട്ടിൽ നിന്ന് ന്യൂമാൻ കോളേജിലെ വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷമാണ് കണ്ണൂർക്ക് പോയത്.