Kerala

പന്നിമറ്റം അസീസ്സി ഹോളി സ്പിരിറ്റ് കോൺവെൻ്റിൽ കേക്ക് മുറിച്ച് ആഘോഷം.



തൊടുപുഴ :
ചത്തീസ്ഗഡിൽ സി. വന്ദനയും സി. പ്രീതിയും ജയിൽ മോചിതരായ വാർത്തയിൽ പന്നിമറ്റം അസീസ്സി ഹോളി സ്പിരിറ്റ് കോൺവൻ്റിൽ ആഹ്ലാദ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
മോചന വാർത്തയേ തുടർന്ന് കോൺവെൻ്റിലെത്തിയകേരള കോൺഗ്രസ്സ് നേതാക്കൾ കൊണ്ടുവന്ന കേക്കാണ് സിസ്റ്റർ പ്രീതിയുടെ നഴ്സിംഗ് പഠനകാല അദ്ധ്യാപികയും സിസ്റ്റർ വന്ദനയുടെ സഹപ്രവർത്തകയുമായിരുന്ന കോൺവൻ്റ് മദർ സിസ്റ്റർ സീനാ മേരി മുറിച്ചത്.
കേരള കോൺഗ്രസ്സ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് ബ്ലയിസ് ജി വാഴയിൽ, വെള്ളിയാമറ്റം മണ്ഡലം പ്രസിഡൻ്റ് റെജി ഓടയ്ക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷേർളി ജോസുകുട്ടി, മർട്ടിൽ മാതൃൂ, ജോൺസ് ജോർജ്ജ് കുന്നപ്പള്ളി, ഷാജി അറയ്ക്കൽ, പ്രദീപ് ആക്കപ്പറമ്പിൽ,ജെസ്റ്റിൻ ചെമ്പകത്തിനാൽ, ജോർജ്ജ് ജെയിംസ്, ജെൻസ് നിരപ്പേൽ എന്നിവരാണ് കേക്കുമായി എത്തിയത്.
ലൂണാർ റബ്ബേഴ്സ് മാനേജിംഗ് ഡയറക്ടറും യുവ ബിസിനസ് സംരഭകനുമായ ജൂബി ഐസക് കൊട്ടുകാപ്പള്ളിയും ലഡു മധുരവുമായെത്തി സന്തോഷത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ ഒമ്പത് ദിവസം ജയിലിൽ കഴിഞ്ഞ സഹപ്രവർത്തകരുടെ മോചനത്തിനായ് ഉപവാസ പ്രാർത്ഥന നയിച്ചവരാണ് മഠത്തിലെ സന്യസ്ഥർ.പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ സി. സിറിൽ, സി. ലിൻസി നേ, സി. റോഷ്നി, സി. ലിൻസ് എന്നിവർക്കൊപ്പം പന്നിമറ്റം മരിയൻ ആശുപത്രി ഡോക്ടേഴ്സ് ആയ ഡോ റൂബൻ, ഡോ മേഖ ജോർജും ഉണ്ടായിരുന്നു.