ചന്ദനത്തടിയുമായി അഞ്ച് പേര് കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചിയില്‍ 100 കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി. ഇന്ന് രാവിലെ പനമ്ബള്ളിനഗറിലെ ഒരു വാടക വീട്ടില്‍ നിന്നാണ് 100 കിലോ ചന്ദനത്തടി വനംവകുപ്പ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര് ചന്ദനം വാങ്ങാന്‍ എത്തിയവരാണ്. ഇടുക്കിയിലെ ചില സ്വകാര്യ ഭൂമികളില്‍ നിന്ന് മുറിച്ച ചന്ദനത്തടിയാണെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ വനത്തില്‍ കയറി മുറിച്ചതാണോ എന്ന കാര്യമുള്‍പ്പെടെ പോലീസ് പരിശോധിക്കും.വില്‍പ്പനയ്ക്കായി ഇവര്‍ ശ്രമം നടത്തി വരികയായിരുന്നു.