തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയം ഉറപ്പു വരുത്താൻ കേരളാ കോൺഗ്രസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ശ്രീമതി ഉമാ തോമസിന്റെ ഉജ്ജ്വല വിജയം ഉറപ്പു വരുത്തുവാൻ കേരളാ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കേണ്ട പ്രചരണ പരിപാടികളെ സംബന്ധിച്ച പ്രാഥമിക ചർച്ച മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കരയിൽ വച്ച് നടക്കുകയുണ്ടായി.

പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബയോഗങ്ങളുടെയും ഭവന സന്ദർശനങ്ങളുടെയും സമയ ബന്ധിതമായി തീർക്കേണ്ട മറ്റ് പ്രചരണ പരിപാടികളുടെയും സമയ ക്രമങ്ങൾ നിശ്ചയിക്കുകയും ബന്ധപ്പെട്ടവരെ ചുമതലകൾ ഏൽപിച്ച് പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുവാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.

പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ അപു ജോൺ ജോസഫ് , സേവി കുരിശുവീട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ജോർജ്, ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ജിസൺ ജോർജ്, ജില്ലാ സെക്രട്ടറിമാരായ ബോബി കുറുപ്പത്ത്, ടോമി കുരിശുവീട്ടിൽ, യുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായേങ്കരി, സെക്രട്ടറി വിപിൻ വർഗീസ്, മണ്ഡലം പ്രസിഡണ്ട് സുധി, വർഗീസ് കണ്ടത്തിൽ, പൗലോസ് ആലക്കാപ്പള്ളി, പയസ് അമ്പലത്തിങ്കൽ, ബിനു മട്ടമ്മൽ, തോമസ് മട്ടമ്മൽ, എം എസ് ജോയി, എം എസ് സേവി, ജേക്കബ് വേട്ടപ്പറമ്പിൽ, കെ ജി ജോസി, സാം മുള്ളൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആദ്യ കാല പാർട്ടി പ്രവർത്തകരും പുതിയതായി മെമ്പർഷിപ്പെടുത്ത് പാർട്ടിയിലേക്ക് കടന്നുവന്നവരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്ത യോഗം തൃക്കാക്കരയിലെ യുഡിഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഒറ്റക്കെട്ടായി കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുവാൻ ദൃഢപ്രതിജ്ഞയെടുത്ത് പിരിഞ്ഞു. കുടുംബയോഗങ്ങൾ 17 മെയ് മുതൽ ആരംഭിക്കും. പാർട്ടിയുടെ ഉന്നത നേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കും.

Leave a Reply