Kerala

മദ്യത്തിന് പേരിടാം, 10,000 രൂപ നേടാം! ‘ജവാന്’ പിന്നാലെ പുതിയ ബ്രാൻഡുമായി ബെവ്കോ; ലോഗോയ്ക്കും പേരിനും ക്ഷണമായി.


തിരുവനന്തപുരം: പ്രശസ്തമായ ‘ജവാൻ’ റമ്മിന് പിന്നാലെ പുതിയൊരു തദ്ദേശീയ മദ്യവുമായി സർക്കാർ എത്തുന്നു. പാലക്കാട് പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ (MDL) നിന്നാണ് പുതിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിപണിയിലെത്തുന്നത്. ഈ പുതിയ ബ്രാൻഡിന് അനുയോജ്യമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്കായി 10,000 രൂപ സമ്മാനമാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങൾ ചെയ്യേണ്ടത്:
ബ്രാൻഡിന് അനുയോജ്യമായ പേരും ലോഗോയും തയ്യാറാക്കുക.
നിർദ്ദേശങ്ങൾ malabardistilleries@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
അവസാന തീയതി: ജനുവരി 7.
മികച്ച പേര് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് മദ്യത്തിന്റെ ലോഞ്ച് ചടങ്ങിൽ വെച്ച് സമ്മാനത്തുക കൈമാറും.