തൃക്കാക്കര ഉചതെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാര്‍ഥികൾ

പത്രിക പിന്‍വലിക്കാനുള്ള
സമയം കഴിഞ്ഞതോടെ
തൃക്കാക്കരയില്‍ ആകെ മത്സര
രംഗത്തുള്ളത് എട്ട്
സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ്
സ്ഥാനാര്‍ഥിയായി ഉമ തോമസ്,
എല്‍.ഡി.എഫ്
സ്ഥാനാര്‍ഥിയായി
ഡോ.ജോ.ജോസഫ്, ബി.ജെ.പി
സ്ഥാനാര്‍ഥിയായി എ.എന്‍
രാധാകൃഷ്ണന്‍ എന്നിവരാണ്
മുന്നണികളുടെ
സ്ഥനാര്‍ഥികളായിട്ടുള്ളത്.
ഇതു കൂടാതെ അഞ്ചുപേര്‍
സ്വതന്ത്രരായും
മത്സരിക്കുന്നുണ്ട്.
സ്വതന്ത്രനായി
മത്സരിക്കുന്നവരിൽ ജോമോന്‍
ജോസഫ് മാത്രമാണ്
എല്‍.ഡി.എഫ്
സ്ഥാനാര്‍ഥിയുടെ പേരിനോട്
സാമ്യമുള്ള സ്ഥാനാര്‍ഥി.
അനില്‍ നായര്‍, സി.പി
ദിലീപ് കുമാര്‍, ബോസ്‌കോ
കളമശ്ശേരി, മന്മഥന്‍
എന്നിവരാണ് മത്സരിക്കുന്ന
മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾ

Thrikkakara by poll

യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ
തോമസാണ് പട്ടികയില്‍
ഒന്നാമതായുള്ളത്.

രണ്ടാമതായി എല്‍.ഡി.എഫ്
സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫും,
മുന്നാമതായി ബി.ജെ.പി
സ്ഥാനാര്‍ഥി
എ.എന്‍.രാധാകൃഷ്ണനും ഇടം
പിടിച്ചിരിക്കുന്നു.

Leave a Reply