ഹാർദിക് പട്ടേൽ കോൺഗ്രസ്പാർട്ടി വിട്ടു

ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ഹാർദിക്കിന്റെ തീരുമാനം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഹാർദിക് കോൺഗ്രസിൽ ചേർന്നത്.
‘മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലല്ല മറിച്ച് ഡൽഹിയിൽനിന്നു വരുന്ന നേതാക്കൾക്ക് കൃത്യമായ ചിക്കൻ സാൻവിച്ച് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും ഹാർദിക് രാജിക്കത്തിൽ പരാമർശിച്ചു. എപ്പോഴൊക്കെ സംസ്ഥാനത്തെ പ്രശ്നങ്ങളുമായി മുതിർന്ന നേതാക്കളെ സമീപിച്ചാലും അതൊന്നും കേൾക്കാതെ ഫോണിൽ വരുന്ന സന്ദേശങ്ങൾ എന്താണെന്നും നോക്കി അതിനു മറുപടി നൽകാനാണ് അവർ വ്യഗ്രത കാട്ടുന്നതെന്നും ഹാർദിക് കത്തിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് വിട്ട ഹാർദിക് ബിജെപിയിൽ ചോർന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.