കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടായി ടോബിൻ.കെ.അലക്സ് തെരഞ്ഞെടുക്കപ്പെട്ടു

കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലംതിരഞ്ഞെടുപ്പ് സമ്മേളനം ചെയർമാൻ ജോസ് കെ മാണി എം പി ഉത്ഘാടനം ചെയിതു .കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ടായി ടോബിൻ.കെ.അലക്സ് തെരഞ്ഞെടുക്കപ്പെട്ടു.കെ.എസ്.സി (എം) ലൂടെ പ്രവർത്തിച്ച ടോബിൻ പാലാ സെ.തോമസ് കോളജ് യൂണിയൻ ചെയർമാൻ, കൗൺസിലർ കെ.എസ്.സി (എം) നിയോജക മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയാണ്.നിലവിൽ മുത്തോലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും കേരള കോൺഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡണ്ടുമാണ്.
തെരഞ്ഞെടുപ്പുയോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., സ്റ്റീഫൻ ജോർജ്, അഡ്വ.ജോസ് ടോം,പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം ,ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,പെണ്ണമ്മ ജോസഫ് ,ലാൽ പുലിക്കകണ്ടം എന്നിവർ പ്രസംഗിച്ചു.
മറ്റു ഭാരവാഹികൾ ഇ.വി.പ്രഭാകരൻ, ജോർജ് ജോസഫ് (വൈസ് പ്രസിഡണ്ടുമാർ), ‘സാജു എടേട്ട് (ട്രഷറർ), ഡോമിനിക് എലിപ്പുലിക്കാട്ട്, ബെന്നി തെരുവത്ത്, സിബിഗണപതി പ്ലാക്കൽ, ബൈജു കൊല്ലം പറമ്പിൽ, സാജോ പൂവത്താനി ,മജു പ്ലാത്തോട്ടം, ടോം മനയ്ക്കൽ (സെക്രട്ടറിമാർ) .