കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത ;കേന്ദ്ര കാലാവസ്ഥാ വകുപ്പ്

എറണാകളും ഭൂതത്താൻകെട്ട് ഡാമിന്റെ പത്തു ഷട്ടറുകളും തുറന്നു. തൃശൂർ പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നു. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ ഡാം തുറക്കുമെന്നു കലക്ടർ മുന്നറിയിപ്പ് നൽകി

വടക്കൻ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴിയും തമിഴ്നാടു മുതൽ മധ്യപ്രദേശിനു മുകളിലൂടെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയിൽ കൊച്ചി നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉൾപ്പെടെ പലയിടങ്ങളിലും വെള്ളം കയറി. എംജി റോഡ്, വളഞ്ഞമ്പലം, പനമ്പിള്ളി നഗർ ഭാഗങ്ങളിൽ വെള്ളം കയറി. വൈപ്പിൻ, ഞാറക്കൽ അടക്കമുള്ള തീരദേശ മേഖലകളിലും ഉൾവഴികൾ വെള്ളത്തിലാണ്. കോതമംഗലം ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. കോട്ടയം ജില്ലയിലെ പാലാ, പൂഞ്ഞാർ മേഖലകളിലും കനത്ത മഴയാണ്. കോഴിക്കോട്–കണ്ണൂര്‍ ദേശീയപാതയിലെ പൊയില്‍കാവില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തും കനത്ത മഴ തുടങ്ങി. ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു.  

Leave a Reply