വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; പുനഃരന്വേഷണം വേണമെന്ന് മാതാപിതാക്കൾ:ഇന്ന് വിധി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
കോടതി ഇന്ന് വിധി പറയും. 2018 സെപ്തംബർ 25 ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കർ മരിച്ചത്.
ബാലഭാസ്കറിൻ്റെ അപകട മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ചെങ്കിലും അപകട മരണം എന്ന നിഗമനത്തിൽ തന്നെയാണ്എത്തിയത്
ഇതോടെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.