ഭാഷ പ്രശ്നമല്ലെന്നും, വികസനത്തിനായി ഒന്നിക്കണമെന്നും : പ്രധാനമന്ത്രി
പ്രാദേശിക ഭാഷകള്‍ ഇന്ത്യയുടെ ആത്മാവാണെന്നും, ബിജെപി എല്ലാ ഭാഷകളെയും പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജയ്പൂരില്‍ നടന്ന യോഗത്തില്‍ ബിജെപി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി അനുകൂല പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് പ്രാദേശിക ഭാഷകളെ ബിജെപി അംഗീകരിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നു കരുതുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി രാജ്യത്ത് വിഷം കുത്തിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സംഭവങ്ങള്‍ പോലും ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാജ്യത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രധാനമന്ത്രി ബിജെപി ഭാരവാഹികളോട് നിര്‍ദ്ദേശിച്ചു.